ഭോപാൽ: മധ്യപ്രദേശിൽ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി കോൺഗ്രസ് എം.എൽ.എ. സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കാമിനി താക്കുറിനെ എം.എൽ.എ ഹർഷ വിജയ് ഗെഹ്ലോട്ട് ജനമധ്യത്തിൽ ഭീഷണിപ്പെടുത്തുന്ന വിഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
'നിങ്ങളൊരു െപണ്ണായിേപ്പായി. ആണായിരുന്നെങ്കിൽ കോളറിൽ പിടിച്ച് മെമോ നൽകുമായിരുന്നു' -വിഡിയോയിൽ ഗെഹ്ലോട്ട് പറയുന്നത് കേൾക്കാം.
മധ്യപ്രദേശ് രാജസ്ഥാൻ അതിർത്തിയായ രത്ലം ജില്ലയിലെ സായ്ലാന നഗരത്തിൽ ഞായറാഴ്ചയാണ് സംഭവം. ഡൽഹി അതിർത്തിയിൽ കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിര പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ട്രാക്ടർ റാലി നടത്തിയിരുന്നു. ശേഷം പ്രവർത്തകരെ നയിച്ചിരുന്ന എം.എൽ.എ മൊമോറാണ്ടം നൽകുന്നതിനായി കാമിനി താക്കുറിന്‍റെ ഓഫിസിലെത്തുകയായിരുന്നു. കാമിനി താക്കൂർ പുറത്തുവരാൻ വൈകിയതോടെയായിരുന്നു എം.എൽ.എയുടെ ഭീഷണി. ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കാമ്പയിൻ സംഘടിപ്പിക്കുന്നതിനിടെയാണ് സംഭവം.
മധ്യപ്രേദശിൽ വനിതകൾക്കെതിരായ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളിൽ വിവാദങ്ങൾ ഉയരുന്നതിനിടെയാണ് സമാന സംഭവം. 15ാം വയസിൽ പെൺകുട്ടികൾക്ക് പ്രസവിക്കാൻ കഴിയും പിന്നെ എന്തുകൊണ്ട് പെൺകുട്ടികളുടെ വിവാഹപ്രായം 18ൽനിന്ന് 21ലേക്ക് ഉയർത്തണമെന്ന മുൻ മന്ത്രി സജ്ജൻ സിങ് വർമയുടെ പ്രസ്താവന ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.