മുംബൈ: മഹാരാഷ്ട്രയിൽ ഭാരത് ബന്ദ് വിജയകരമാക്കാൻ രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് തങ്ങളുടെ സഹായം വേണമെന്ന് ശിവസേന. മുഖപത്രമായ സാമ്നയിലാണ് ശിവസേന അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഭാരത് ബന്ദ് വിജയകരമായിരുന്നില്ല. ഇവിെട വിജയിക്കണമെങ്കിൽ ശിവസേനയുടെ പിന്തുണ വേണം.
പാൽഘട്ട് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശിവസേനയെ പിന്തുണച്ചില്ല. കോൺഗ്രസും ഇടതുപാർട്ടികളും ശിവസേനക്കെതിരായി സ്ഥാനാർഥികളെ വച്ചു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചു. ബി.ജെ.പിക്കെതിരെ കോൺഗ്രസ് ശിവസേനയെ പിന്തുണക്കുകയായിരുെന്നങ്കിൽ പാൽഘട്ടിലെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് ശിവസേന ആരോപിച്ചു.
സാധാരണക്കാരുടെ താത്പര്യത്തിന് വേണ്ടി നടത്തിയതായതിനാൽ ഭാരത് ബന്ദ് വിജയമായതിനാൽ സന്തോഷിക്കുന്നുവെന്നും ശിവസേന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.