കൊൽക്കത്ത: മമത ബാനർജി ഇന്ത്യയുടെ പ്രധാനമന്ത്രിയാവണമെന്ന പ്രസ്താവനയുമായി തൃണമൂൽ എം.പി ശതാബ്ദി റോയ്. അധികാരത്തിന് വേണ്ടിയല്ല ജനാധിപത്യവും മതേതരത്വവും സാമൂഹിക നീതിയും സംരക്ഷിക്കുന്നതിനാണ് കോൺഗ്രസ് പോരാട്ടമെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയതിന് പിന്നാലെയാണ് തൃണമൂൽ എം.പിയുടെ പ്രസ്താവന.
കഴിഞ്ഞ ദിവസം നടന്ന വിശാല പ്രതിപക്ഷ യോഗത്തിന് ശേഷം ഖാർഗെ ട്വിറ്ററിലെഴുതിയ കുറിപ്പിലാണ് അധികാരം നേടുകയല്ല കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത്. 26 പാർട്ടികൾ യോഗത്തിനെത്തിയതിൽ സന്തോഷമുണ്ട്. നമുക്ക് ഇപ്പോൾ 11 സംസ്ഥാനങ്ങളിൽ ഭരണമുണ്ട്. ബി.ജെ.പിക്ക് ഒറ്റക്ക് 303 സീറ്റ് പോലും ലഭിക്കില്ല. സഖ്യത്തിലുള്ളവരുടെ വോട്ട് നേടി അധികാരത്തിലെത്തിയതിന് ശേഷം അവരെ പുറംതള്ളുകയാണ് ബി.ജെ.പി രീതി.
ഓരോ സംസ്ഥാനത്തുമെത്തി മുമ്പ് സഖ്യത്തിലുണ്ടായിരുന്നവരുമായി ചർച്ച നടത്തുകയാണ് ഇപ്പോൾ ബി.ജെ.പി നേതാക്കൾ ചെയ്യുന്നതെന്നും ഖാർഗെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കായി കോൺഗ്രസ് താൽപര്യം പ്രകടിപ്പിച്ചില്ലെങ്കിൽ മമത തൽസ്ഥാനത്തേക്ക് വരട്ടെയെന്ന നിലപാട് തൃണമൂൽ എം.പി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.