ജനക്ഷേമമാണ് കോൺഗ്രസിന്‍റെ ലക്ഷ്യം; പാർട്ടി സ്ഥാപക ദിനത്തിൽ ഖാർഗെ

ന്യൂഡൽഹി: ജനക്ഷേമമാണ് കോൺഗ്രസിന്‍റെ ലക്ഷ്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിന്‍റെ 139ാം സ്ഥാപക ദിനത്തിൽ ആശംസ അറിയിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപക ദിനത്തോടനുബന്ധിച്ച് ഖാർഗെ പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജീവ് ശുക്ല, കെ.സി. വേണുഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

"ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യം പൊതുജനക്ഷേമമാണ്. വിവേചനമില്ലാതെ എല്ലാവർക്കും അവസരങ്ങളും ഭരണഘടന അനുശാസിക്കുന്ന രാഷ്ട്രീയ സാമ്പത്തിക സാമൂഹിക അവകാശങ്ങളുമുള്ള പാർലമെന്ററി ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഇന്ത്യയിൽ ഞങ്ങൾ വിശ്വസിക്കുന്നു"- ഖാർഗെ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

കഴിഞ്ഞ 139 വർഷമായി ഇന്ത്യയെ കെട്ടിപ്പടുക്കാൻ കോൺഗ്രസ് തികഞ്ഞ സത്യസന്ധതയോടെ പോരാടുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അംഗങ്ങൾക്ക് രാഹുൽ ഗാന്ധിയും ആശംസ അറിയിച്ചു. സത്യവും അഹിംസയുമാണ് പാർട്ടിയുടെ അടിത്തറയെന്നും സ്‌നേഹം, സാഹോദര്യം, ബഹുമാനം, സമത്വം, രാജ്യസ്നേഹം എന്നിവയാണ് മേൽക്കൂരയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഇത്തരമൊരു സംഘടനയുടെ ഭാഗമായതിൽ അഭിമാനിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Tags:    
News Summary - ‘Congress objective is public welfare’, says Kharge on party foundation day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.