ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വാദങ്ങള്‍ സുപ്രീംകോടതിയില്‍ പുരോഗമിക്കുന് നതിനിടെ പാര്‍ലമെന്‍റിനകത്തും പുറത്തും കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. രാജ്യസഭയിലും ലോക്സഭയിലും മഹാരാഷ്ട്ര വിഷയ ം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.
സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ പാര്‍ലമെന്‍റിനു പുറത്ത് എം.പിമാര്‍ പ്രതിഷേധിച്ചു. ‘ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നത് അവസാനിപ്പിക്കുക’ എന്നെഴുതിയ കറുത്ത ബാനറുമായാണ് കോൺഗ്രസ് എം.പിമാർ പ്രതിഷേധിച്ചത്.
കോൺഗ്രസ് അംഗങ്ങൾ സഭകളിലേക്കെത്തി പ്രതിഷേധം തുടർന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചവവരെ പിരിഞ്ഞു. രണ്ട് മണികൾക്ക് സഭകൾ ചേരും.
മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തെന്ന് സുരേഷ് കുമാർ എം.പി വിമർശിച്ചു. അരുണാചൽ മുതൽ ഗോവ വരെയും കർണാടകയിലും ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് ബി.ജെ.പി ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.