ന്യൂഡൽഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ മകൻ കേമാൻ െഎലൻഡിൽ കമ്പ നി രജിസ്റ്റർ ചെയ്ത ശേഷം അവിടെനിന്ന് ഇന്ത്യയിലേക്ക് വിദേശ നിക്ഷേപ കുത്തൊഴുക്ക ്. 17 വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ലാത്ത നിക്ഷേപ വരവാണ് കേമാൻ ദ്വീപുകളിൽനിന്ന് രണ്ടു വർഷത്തിനിടയിൽ ഉണ്ടായിരിക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ജയ് റാം രമേശ് രംഗത്തുവന്നു.
പ്രധാനമന്ത്രി നരേന്ദ്ര േമാദി നോട്ട് അസാധുവാക്കൽ പ്രഖ ്യാപിച്ചശേഷമുള്ള സാമ്പത്തികവർഷം കേമാൻ ദ്വീപുകളിൽനിന്ന് ഒഴുകിയെത്തിയത് 8,300 കോ ടി രൂപയുടെ നിക്ഷേപമാണ്. നികുതിവെട്ടിപ്പിെൻറ പറുദീസയായി അറിയപ്പെടുന്ന നാടാണ് കേമാൻ െഎലൻഡ്.
നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച് 13 ദിവസം മാത്രം കഴിഞ്ഞപ്പോഴാണ് അജിത് ഡോവലിെൻറ മകൻ വിവേക് ഡോവൽ കേമാനിൽ കമ്പനി രജിസ്റ്റർ ചെയ്തത്. സിംഗപ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബ്രിട്ടീഷ് പൗരനാണ് ഇന്ന് വിവേക് ഡോവൽ.
അജിത് ഡോവലിെൻറ മക്കളായ ശൗര്യയും വിവേകും നിരവധി ധനകാര്യ കമ്പനികൾ നടത്തുന്നുണ്ട്. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആണ് ഡയറക്ടർമാർ. ഇതിൽ ഡോൺ ഡബ്ല്യു ബാങ്ക്സിെൻറ പേര് പാനമ രേഖകളിലും പാരഡൈസ് പേപ്പേഴ്സിലുമുണ്ട്. നികുതിവെട്ടിപ്പു നടത്തി വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തുന്നവരുടെ പേരുകൾ പുറത്തുവിട്ടത് പാനമയും പാരഡൈസുമാണ്.
17 വർഷത്തിനിടയിൽ ഉണ്ടാകാത്ത നിക്ഷേപം പൊടുന്നനെ ഒറ്റവർഷം കൊണ്ട് ഒഴുകിയെത്തിയത് ഏറെ സംശയങ്ങൾ ഉണർത്തുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭീമമായ തുക പ്രത്യക്ഷ വിദേശ നിക്ഷേപമായി (എഫ്.ഡി.െഎ) വന്നുവെന്ന കണക്കു മാത്രം റിസർവ് ബാങ്ക് വെളിപ്പെടുത്തിയാൽ പോരാ. അവിടെ നിന്ന് ഇന്ത്യയിലേക്ക് നിക്ഷേപം നടത്തിയവരുടെ പട്ടിക വെളിപ്പെടുത്തണം. കള്ളപ്പണവും നികുതി വെട്ടിപ്പും തടയുന്നതിന് ഇത് ആവശ്യമാണെന്ന് ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കണം. പാനമ രേഖകളിൽ പേരുവന്ന പാകിസ്താൻ മുൻപ്രധാനമന്ത്രി നവാസ് ശരീഫിന് വിചാരണ നേരിടേണ്ടിവരുകയും തടവുശിക്ഷ വിധിക്കപ്പെടുകയും ചെയ്തതാണെന്ന് ജയ്റാം രമേശ് പറഞ്ഞു. ശൗര്യ ഡോവൽ നടത്തുന്ന സിയുസ് കമ്പനിയും ജി.എൻ.വൈ ഏഷ്യ കമ്പനിയുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് ജയ്റാം രമേശ് ആവശ്യപ്പെട്ടു. സുരക്ഷ ഉപദേഷ്ടാവ് നടത്തുന്ന കമ്പനികളിൽ ഡോൺ ഡബ്ല്യു ബാങ്ക്സ് എങ്ങെന ഡയറക്ടറായെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.