മല്ലികാർജുൻ ഖാർ​ഗെയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമീഷൻ; പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യമിടുന്നുവെന്ന് കോൺ​ഗ്രസ്

പട്ന: പ്രതിപക്ഷ നേതാക്കളെ മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷ്യമിടുന്നതെന്ന് കോൺ​ഗ്രസ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് ​ പരാമർശം.

“രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ കേരളത്തിൽ പരിശോധിച്ചു , ഇപ്പോൾ, കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയുടെ ഹെലികോപ്റ്റർ സമസ്തിപൂരിൽ പരിശോധിച്ചു. കോൺഗ്രസ് നേതാക്കളെ ഇത്തരത്തിൽ പരിശോധിക്കുന്നത് പതിവാണോയെന്നും എൻ.ഡി.എയുടെ ഉന്നത നേതാക്കളുടെ ഹെലികോപ്റ്ററുകളിലും ഇത് നടന്നിട്ടുണ്ടോയെന്നും കമ്മീഷൻ വ്യക്തമാക്കണം,” കോൺ​ഗ്രസ് ബിഹാർ യൂനിറ്റ് വക്താവ് രാജേഷ് റാത്തോഡ് പറഞ്ഞു.

Tags:    
News Summary - Congress Slams election commission for checking Kharge's helicopter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.