ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിയസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി ലഖ്നൗവിലെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
'' സ്ത്രീകൾ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സജീവമായുണ്ടാകും. രാഷ്ട്രീയ പാർട്ടികൾ ചിന്തിക്കുന്നത് എൽ.പി.ജി സിലിണ്ടർ നൽകി സ്ത്രീകളെ സംതൃപ്തരാക്കാമെന്നാണ്. സ്ത്രീകൾക്ക് ഇത്രയും പ്രാതിനിധ്യം നൽകാൻ തീരുമാനിക്കുന്നത് ഉന്നാവോ ബലാംത്സംഗ ഇരക്കും, ഹഥ്രസിൽ നീതി ലഭിക്കാത്ത പെൺകുട്ടിക്കും, ലഖിംപൂർ ഖേരിയിൽ വെച്ച് കണ്ടപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പെൺകുട്ടിക്കും വേണ്ടിയാണ്. ഉത്തർ പ്രദേശ് പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടിക്കും വേണ്ടിയാണ് ഈ തീരുമാനം. വിദ്വേഷ രാഷ്ട്രീയത്തെ അവസാനിപ്പിക്കാൻ സ്ത്രീകൾക്കേ കഴിയൂ'' -പ്രിയങ്ക പറഞ്ഞു. സ്ത്രീകളോട് തെൻറ തോളോട് തോൾ ചേർന്ന് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങാനും പ്രിയങ്ക ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ലഖ്നൗവിൽ സ്ഥിരതാമസമാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാക്കാനാണ് പ്രിയങ്കയുടെ പദ്ധതി. ഉത്തർപ്രദേശിൽ കോൺഗ്രസ് ഇപ്പോൾ നടത്തുന്ന കാമ്പയിൻ മുമ്പത്തെ രണ്ടെണ്ണവുമായി താരതമ്യം ചെയ്യുേമ്പാൾ ഏറെ വ്യത്യസ്തമാണ്. 2009 ലോക്സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിനുശേഷം 2012ലും 2017ലും നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അങ്കത്തട്ടിലിറങ്ങിയ കോൺഗ്രസിന് ഏറെ നിരാശ സമ്മാനിച്ചതായിരുന്നു ഫലം. കഴിഞ്ഞ തവണത്തേതുേപാലെ ഇക്കുറിയും സമാജ് വാദി പാർട്ടിക്കൊപ്പം ചേർന്ന് മുന്നണിയായി മത്സരിക്കുന്നതിൽ താൽപര്യമുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, എസ്.പി ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കർഷകരെ കാറിടിച്ചുകൊന്ന സംഭവത്തിൽ വീട്ടുതടങ്കലിലായതും ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ചതും പിന്നാലെ നരേന്ദ്ര മോദിയുടെ തട്ടകമായ വാരണാസിയിലെ ഉജ്ജ്വല റാലിയും പ്രിയങ്കയെ കൂടുതൽ പ്രിയങ്കരിയാക്കിയിട്ടുണ്ട്. യു.പിയിൽ പ്രിയങ്കയെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും ആളുകൾ കൂടുതൽ സംസാരിച്ചു തുടങ്ങിയതായി 'ദ ക്വിന്‍റ്' റിപ്പോർട്ട് ചെയ്യുന്നു. പ്രിയങ്ക വന്നതോടെ വർഷങ്ങൾക്കുശേഷം അടിത്തട്ടിലടക്കം പാർട്ടി കൂടുതൽ ചലനാത്മകമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.