മംഗളൂരു: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കർണാടകയിൽ 20 സീറ്റുകളിലെങ്കിലുംവിജയിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു.മംഗളൂരുവിൽ കോൺഗ്രസ് സംസ്ഥാനതല കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘അച്ചാ ദിൻ’ വരും എന്നുപറഞ്ഞ് വോട്ടുനേടിയ പ്രധാനമന്ത്രി ഇപ്പോൾ മോദി ഗാരന്റി തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ്. വാഗ്ദാനങ്ങൾ പാലിക്കുന്ന ശീലം ബി.ജെ.പിക്ക് ഇല്ല. എന്നാൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് നൽകിയ അഞ്ച് ഉറപ്പുകളും പാലിച്ച് മുന്നോട്ടുപോവുകയാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ ദിനേശ് ഗുണ്ടുറാവു, കെ.എച്ച്. മുനിയപ്പ, ആർ.വി. ദേശ്പാണ്ഡെ, ലക്ഷ്മി ഹെബ്ബാൽകർ, ഡോ. ജി. പരമേശ്വര, കെ.ജെ. ജോർജ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.