ലഖ്​​നോ റാലിയിൽ അണിനിരക്കാൻ ‘പ്രിയങ്ക സേന’

ന്യൂഡൽഹി: കോൺഗ്രസ്​ ​എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലഖ്​​നോയിൽ നടത്തുന്ന റാലിയിൽ അണിനിരക്കാൻ ഒ രുങ്ങി ‘പ്രിയങ്ക സേന’. പിങ്ക്​ നിറമുള്ള യൂനിഫോമിലാണ്​ ’പ്രിയങ്ക സേന’ എന്ന പേരിൽ പ്രവർത്തകർ വളണ്ടിയർമാരായി ല ഖ്​​നോവിൽ എത്തുക.

ആദ്യമായാണ്​ കോൺഗ്രസ്​ പ്രവർത്തകർ പ്രത്യേക യൂനിഫോമിൽ വളണ്ടിയർമാരായി അണിനിരക്കുന്നത്​. പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ടീഷർട്ടും പാൻറുമാണ്​ യൂനിഫോം. ‘‘ രാജ്യത്തി​​​​െൻറ അഭിമാനം കാക്കാൻ പ്രിയങ്ക ഗാന്ധിയോടൊപ്പം. ആദരവും ആവശ്യമെങ്കിൽ ജീവനും നൽകാൻ തയാർ’’ എന്ന മുദ്രാവാക്യവും ടീഷർട്ടിൽ പ്രിൻറ്​ ചെയ്​തിട്ടുണ്ട്​.

സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി രാജ്യത്തെ മുഴുവൻ സ്​ത്രീകളെയും പ്രതിനിധീകരിക്കുകയാണ്​ പ്രിയങ്ക ഗാന്ധി ചെയ്യുന്നത്​. അവർക്കായി പ്രവർത്തിക്കാൻ അച്ചടക്കമുള്ള സംഘത്തെ രൂപപ്പെടുത്തിയിരിക്കുകയാ​െണന്നും എ.​െഎ.സി.സി ദേശീയ വക്താവ്​ സുഷ്​മിത ദേവ്​ അറിയിച്ചു. പ്രിയങ്ക സേനയുടെ ചിത്രങ്ങളും സുഷ്​മിത ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്​.

ലഖ്​​നോവിൽ പ്രിയങ്ക ഗാന്ധി ഇന്ന്​ 30 കിലോമീറ്റർ മെഗാറാലിയാണ്​ നയിക്കുക. റോഡ്​ ഷോക്ക്​ ശേഷം വിവിധ മണ്ഡലങ്ങളിലെ യോഗങ്ങളിലും അവർ പ​െങ്കടുക്കും.


Tags:    
News Summary - Congress's "Priyanka Sena" In All-Pink Uniform Has A Mission Too- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.