ന്യൂഡൽഹി: മുൻ കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ(സി.എ.ജി) വിനോദ് റായ് കോൺഗ്രസ് യു.പി.എ മുന്നണിയെ കൊല്ലാൻ നിയോഗിച്ച വാടക കൊലയാളിയാണെന്ന ആരോപണവുമായി മുൻ കേന്ദ്രമന്ത്രി എ. രാജ. സ്വന്തം അധികാരത്തെ ദുരുപയോഗം ചെയ്തതിനും രാജ്യത്തെ ചതിച്ചതിനും വിനോദ് റായ് മാപ്പ് പറയണമെന്നും രാജ ആവശ്യപ്പെട്ടു.
ചില കേന്ദ്രങ്ങൾ യു.പി.എക്കെതിരെ പ്രവർത്തിക്കുകയായിരുന്നു. അവർക്കുള്ള ആയുധമായിരുന്നു വിനോദ് റായ്. 2ജി ഇടപാടിനെ കുറിച്ചുള്ള തെൻറ പുതിയ പുസ്തകമായ 2ജി സാഗ അൺഫോൾഡ് പുറത്തിറക്കികൊണ്ട് സംസാരിക്കുകയായിരുന്നു രാജ.
2010ലാണ് 2ജി ഇടപാടിലുടെ 1.76 ലക്ഷം കോടിയുടെ നഷ്ടം സർക്കാറിനുണ്ടായെന്നായിരുന്നു സി.എ.ജി റിപ്പോർട്ട് പുറത്ത് വന്നത്. 2008ലാണ് അഴിമതിക്ക് കാരണമായ ഇടപാട് നടന്നത്. എന്നാൽ, സി.ബി.െഎ പ്രത്യേക കോടതി ഡി.എം.കെ നേതാക്കളായ എ. രാജ, കനിമൊഴി എന്നിവരെ കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.