ബംഗളൂരു: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കന്നട സാഹിത്യകാരനും യുക്തിവാദ ി നേതാവുമായ കെ.എസ്. ഭഗവാനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
വിശ്വഹിന്ദു പരിഷത്ത് ന േതാവ് ഗിരീഷ് ഭരദ്വാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
‘രാമ മന്ദിര യെകെ ബേഡ’(രാമക്ഷേത്രം എന്തുകൊണ്ട് വേണ്ട) എന്ന പുസ്തകത്തിെൻറ രണ്ടാം ഭാഗത്തിൽ ശ്രീരാമനെ അവഹേളിക്കുന്ന പരമാർശം ഉണ്ടെന്ന് കാണിച്ചാണ് പരാതി നൽകിയത്. വിദ്വേഷ പരാമർശത്തിലൂടെ മതത്തെയും മതവിശ്വാസത്തെയും അപമാനിച്ചതിനാണ് (സെക്ഷൻ 295 എ) കേസെടുത്തത്.
മൂന്നുവർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. സംഭവത്തിൽ ബി.ജെ.പി ജനറൽ സെക്രട്ടറിയും എം.എൽ.സിയുമായ എൻ. രവികുമാറും ഭഗവാനെതിരെ ഡി.ജി.പിക്ക് പരാതി നൽകി. വാല്മീകി രാമായണത്തെ ഉദ്ധരിച്ച് ശ്രീരാമൻ മദ്യപനും സീതയെ മദ്യം കുടിപ്പിക്കാൻ പ്രേരിപ്പിച്ചെന്നുമാണ് പുസ്തകത്തിലുള്ള പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.