കോയമ്പത്തൂർ: ഊട്ടി കൂനൂരിന് സമീപം മരപ്പാലത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം ഒമ്പതായി. തെങ്കാശിയിൽ നിന്നുള്ള സഞ്ചാരികളെത്തിയ ബസാണ് അപകടത്തിൽ പെട്ടത്. നിരവധി പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ നാല് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടും.

ശനിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. 60 പേരാണ് ബസിലുണ്ടായിരുന്നത്. കൂനൂർ-മേട്ടുപ്പാളയം ദേശീയപാതയിൽ ചുരം ഒമ്പതാം വളവിൽ വെച്ച് 50 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.

ഇടത്തേക്കുള്ള വളവ് ഒടിച്ചെടുക്കാൻ ഡ്രൈവർ വലതുവശം ചേർത്ത് ബസ് എടുത്തപ്പോഴാണ് അപകടമുണ്ടായത്. കൊക്കയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഇല്ലായിരുന്നെങ്കിൽ കൂടുതൽ താഴേക്ക് പോയി ദുരന്തത്തിന്‍റെ ആഘാതം വർധിക്കുമായിരുന്നു.

അപകടത്തിൽ അനുശോചനമറിയിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം വീതവും ആശ്വാസധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

Tags:    
News Summary - coonoor bus accident death toll raise to 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.