ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഡെപ്യൂട്ടി കമ്മീഷണറുടെ ആസ്ഥാനത്തിനു പുറത്തുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 12 വയസ്സുള്ള കുട്ടിക്കും പൊലീസുകാരനും മാധ്യമപ്രവർത്തകനും ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീനഗറിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള അനന്ത്നാഗ് നഗരത്തിൽ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ഡെപ്യൂട്ടി കമ്മീഷണറുടെ ആസ്ഥാനത്തിനു പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോസ്ഥനു നേരെ ഭീകരവാദികൾ ഗ്രനേഡ് എറിയുകയായിരുന്നു. എന്നാൽ ലക്ഷ്യം തെറ്റി റോഡിൽ തെറിച്ചു വീണാണ് പൊട്ടിയത്. ആക്രമണത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും ഇതുവരെ രംഗത്ത് വന്നിട്ടില്ല.
സെപ്തംബർ 28ന് ശ്രീനഗറിൽ സി.ആർ.പി.എഫിൻെറ 38-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനു നേരെ ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം രണ്ടാം തവണയാണ് സൈനികർക്കു നേരെ ഭീകരാക്രമണമുണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.