ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 30,948 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 403 പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. 38,487 പേരാണ് കഴിഞ്ഞദിവസം രോഗമുക്തി നേടിയത്.
രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച കേസുകളിൽ 59 ശതമാനവും കേരളത്തിൽ നിന്നാണ്. എറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് തന്നെയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 17,106 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ആണ്. 83 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 4,34,367 പേരാണ് ഇത് വരെ രാജ്യത്ത് കോവിഡിൽ മരിച്ചത്. നിലവിൽ 3,53,398 പേരാണ് ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.