കോവിഡിെൻറ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറേട്ടാറിയം ഇനിയും നീട്ടാനാകിെല്ലന്ന് സുപ്രീം കോടതിയിൽ കേന്ദ്രം. റിസർവ് ബാങ്കാണ് കേന്ദ്രത്തിനുവേണ്ടി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കോവിഡ് കാലത്തെ ബാങ്ക് വായ്പകൾ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് വിദഗ്ദ്ധ സമിതിയെ നിയമിച്ചിട്ടുണ്ടെന്നുംഅവരുടെ ശുപാർശകൾ അനുസരിച്ചാണ് കാര്യങ്ങൾ നീക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ആവശ്യാനുസരണം വായ്പകൾ പുനഃസംഘടിപ്പിക്കുന്നതിന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വിവേചനാധികാരം നൽകിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.'ധനനയത്തിൽ കോടതികൾ ഇടപെടരുത്'എന്നും ആവശ്യെപ്പട്ടിട്ടുണ്ട്. രണ്ട് കോടി രൂപവരെയുള്ള വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയ കൂട്ട് പലിശ ഒഴിവാക്കുന്നതിന് പുറമെയുള്ള സഹായ പദ്ധതികളെല്ലാം രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും അത്യവാങ്മൂലത്തിൽ പറയുന്നു.
രണ്ട് കോടി രൂപ വരെ വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള പലിശ എഴുതിത്തള്ളാൻ തയ്യാറാണെന്ന് കഴിഞ്ഞ ആഴ്ച സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എംഎസ്‌എംഇ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) വായ്പകൾക്കും വിദ്യാഭ്യാസ, ഭവന, ഉപഭോക്തൃ വസ്‌തുക്കൾ, വാഹന വായ്പകൾക്കും ക്രെഡിറ്റ് കാർഡ് കുടിശ്ശികയ്ക്കും പലിശ ഇളവ് ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.