ന്യൂഡൽഹി: തദ്ദേശീയ കോവിഡ് വാക്സിനായ 'കോവാക്സി'െൻറ മൂന്നാംഘട്ട പരീക്ഷണത്തിനായി 13,000 സന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുത്തതായി ഹൈദരാബാദിലെ ഭാരത് ബയോടെക്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നടത്തിവരുന്ന മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലിൽ 26000 പേരെ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്നും കമ്പനി അധികൃതർ അറിയിച്ചു.
കോവാക്സിെൻറ ഒന്നും രണ്ടും ഘട്ട ട്രയലുകളിലായി 1000 വിശകലനങ്ങൾ നടത്തിയെന്നും ഇതിലൂടെ മികച്ച സുരക്ഷാ-പ്രതിരോധ ഗുണങ്ങൾ തെളിയിച്ചുവെന്നും അധികൃതർ കൂട്ടിച്ചേർത്തു. സ്വകാര്യ സ്ഥാപനമായ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്സിൻ ഗവേഷണത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി) എന്നിവയും സഹകരിക്കുന്നുണ്ട്.
പെരുകാനുള്ള ശേഷി ഇല്ലാതാക്കിയ നിർദോഷ വൈറസുകളെയാണ് ഭാരത് ബയോടെക് വാക്സിനാക്കി മാറ്റിയത്. 30 കോടിയോളം ഡോസ് ആണ് കമ്പനി വികസിപ്പിച്ചിരിക്കുന്നതെന്ന് ഭാരത് ബയോടെക് പറഞ്ഞു. രാജ്യത്ത് നടക്കുന്നത് അത്യസാധാരണമായ ഒരു വാക്സിൻ ട്രയലാണെന്നും ഇതിെൻറ പുരോഗതിയിൽ സന്തോഷമുണ്ടെന്നും കമ്പനി സഹമേധാവി സുചിത്ര ഇള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.