ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിൻെറ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം. മൃഗങ്ങളിൽ നടത്തിയ പരീക്ഷണമാണ് വിജയകരമായതെന്ന് ഗവേഷകർ അറിയിച്ചു. ഐ.സി.എം.ആറും ഭാരത് ബയോടെകും ചേർന്ന് രാജ്യത്തെ 12 സ്ഥാപനങ്ങളിലാണ് കോവാക്സിൻെറ പരീക്ഷണം നടത്തുന്നത്.
ആദ്യഘട്ടത്തിൽ 20 കുരങ്ങൻമാരിലായിരുന്നു പരീക്ഷണം. ഇവയെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് വാക്സിൻ നൽകുകയായിരുന്നു. ഇതിൽ രണ്ടാമത്തെ ഡോസ് നൽകിയപ്പോൾ കോവിഡിനെതിരായ ആൻറിബോഡിയുണ്ടായെന്നാണ് കണ്ടെത്തൽ.
നേരത്തെ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയുടെ കോവിഡ് വാക്സിൻ പരീക്ഷണം ഇന്ത്യയിൽ താൽക്കാലികമായി നിർത്തിയിരുന്നു.യു.കെയിൽ നടത്തിയ പരീക്ഷണത്തിൽ ഒരാൾക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷണം നിർത്താൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.