ബംഗളൂരു: കർണാടകയിൽ വ്യാഴാഴ്ച 149 കോവിഡ് പൊസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 669 ആയി. 151 പേർ വ്യാഴാഴ്ച രോഗമുക്തി നേടി. വീണ്ടും പ്രതിദിന പരിശോധനകളുടെ എണ്ണം ആരോഗ്യ വകുപ്പ് വർധിപ്പിച്ചു.
വ്യാഴാഴ്ച 1015 ആർ.എ.ടി പരിശോധനയും 6314 ആർ.ടി.പി.സി.ആർ പരിശോധനയും അടക്കം ആകെ 7329 പരിശോധനകളാണ് നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 2.03 ശതമാനവും മരണനിരക്ക് 0.67 ശതമാനവുമാണ്. ആകെയുള്ള 669 രോഗികളിൽ 639 പേരും ഗാർഹിക നിരീക്ഷണത്തിൽ കഴിയുകയാണ്. ആശുപത്രിയിൽ കഴിയുന്ന 30 രോഗികളിൽ എട്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബംഗളൂരു നഗരത്തിൽ വ്യാഴാഴ്ച 1634 പരിശോധനകൾ നടത്തി. 89 പൊസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 58 പേർ രോഗമുക്തി നേടി. 451 പേരാണ് ആകെ ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച ചിക്കബല്ലാപുരയിലാണ് കോവിഡ് മരണം രേഖപ്പെടുത്തിയത്. മൈസൂരുവിൽ 13ഉം കുടകിൽ നാലും ദക്ഷിണ കന്നടയിൽ നാലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.