ന്യൂഡൽഹി: യാത്രാവിവരം മറച്ചുവെച്ചതിന് കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ കേസെടുത്ത ു. മാർച്ച് ഒമ്പതിനാണ് ഇവർ ലണ്ടനിൽ നിന്നും ഡൽഹിയിലെത്തിയത്. ലണ്ടനിൽ നിന്നെത്തിയതാണെന്ന് മറച്ചുവെക്കുകയും പാർട്ടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ലഖ്നോ കിങ് ജോർജ്സ് മെഡിക്കൽ യൂനിവേഴ്സിറ്റി ആശുപത്രിയിൽ കഴിയുന്ന കനിക കപൂറിന് കോവിഡ് സ്ഥിരീകരിച്ചത്.
ബി.ജെ.പി എം.പി ദുഷ്യന്ത് സിങ് അടക്കം പാർട്ടിയിൽ പെങ്കടുത്തതിനെ തുടർന്ന് എം.പി അടക്കം നിരവധിപേർ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. രാഷ്ട്രപതി ഭവനിൽ രണ്ടു ദിവസം മുമ്പ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ ദുഷ്യന്ത് സിങ്ങിനൊപ്പം നിരവധി എം.പിമാരും പ്രഭാത ഭക്ഷണത്തിനായി ഒത്തുകൂടിയിരുന്നു.
മുൻ കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോഡ്, കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ,ഹേമമാലിനി, കോൺഗ്രസ് എം.പി കുമാരി സെൽജ, ബോക്സറും രാജ്യസഭ എം.പിയുമായ മേരി കോം എന്നിവരും ദുഷ്യന്ത് സിങ്ങിനൊപ്പം പാർടിയിൽ പങ്കെടുത്തിരുന്നു. ഇവരും സ്വയം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാ പരിപാടികളും റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.