രാജ്യത്ത് കോവിഡ്​ ബാധിതർ 321; കൂടുതൽ മഹാരാഷ്ട്രയിലും കേരളത്തിലും

ന്യൂഡൽഹി: രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 321 ആയി. മഹാരാഷ്ട്ര (64), കേരളം (52) എന്നിവിടങ്ങളിലാണ് കൂടുതൽ കോവിഡ് കേ സുകൾ റിപ്പോർട്ട് ചെയ്തത്.

ഡൽഹി (26), ഉത്തർപ്രദേശ് (24), രാജസ്ഥാൻ (23), തെലങ്കാന (21), കർണാടക (19) എന്നിങ്ങനെയാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങൾ.

രാജ്യത്ത് കോവിഡ് ടെസ്റ്റിനായി 111 ലബോറട്ടറികൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങിയെന്ന് ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി അറിയിച്ചു.

22 സംസ്​ഥാനങ്ങളിലാണ്​ ഇതുവരെ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതിൽ 39 പേർ വിദേശികളാണ്​. നേരത്തേ, പഞ്ചാബ്​, മഹാരാഷ്​ട്ര, ഡൽഹി, കർണാടക എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട്​ ചെയ്​തിരുന്നു.

കോവിഡ്​ ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന്​ രാജ്യ തലസ്​ഥാനത്തടക്കം കർശന നിയന്ത്രണമാണ്​ ഏർപ്പെടുത്തത്​. ആൾക്കൂട്ടത്തിന്​ കർശന നിയന്ത്രണ ഏർപ്പെടുത്തും. സ്​കൂളുകൾ, കോളജുകൾ​, തിയറ്ററുകൾ, മാളുകൾ, പാർക്കുകൾ തുടങ്ങിയ പൊതു സ്​ഥലങ്ങളെല്ലാം അടച്ചിടാൻ നിർദേശം നൽകി.

രാജസ്​ഥാനിൽ അഞ്ചുപേർക്ക്​ പുതുതായി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ബിൽവാരയിലെ ആശുപത്രിയിലെ ഡോക്​ടർക്കും അവിടത്തെ മറ്റു ജീവനക്കാർക്കുമാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. പഞ്ചാബിൽ ഒരാൾക്ക്​ കൂടി പുതുതായി രോഗബാധ സ്​ഥിരീകരിച്ചു.

ഗുജറാത്തിലെ വഡോദരയിൽ 52 കാരന്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ശ്രീലങ്കയിൽ നിന്നും മടങ്ങിയെത്തിയ ആൾക്കാണ്​ കോവിഡ്​ ബാധ കണ്ടെത്തിയത്​. ഇതുവരെ എട്ടുപേർക്കാണ്​ ഗുജറാത്തിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. മാധ്യപ്രദേശിലെ ജബൽ​പൂരും കോവിഡ്​ ബാധ പുതുതായി സ്​ഥിരീകരിച്ചു.

Full View
Tags:    
News Summary - Covid 19 -Indian tally at 256 -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.