ജയ്പൂർ: കോവിഡ് -19 രോഗികൾക്ക് മരുന്നും ഭക്ഷണവും നൽകാൻ റോബോട്ടിനെ ഉപയോഗിക്കുന്നതിനുള്ള സാധ്യത പരീക്ഷിച്ച് ജയ്പൂരിലെ ആശുപത്രി. ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ള ജീവനക്കാരെ അണുബാധയിൽ നിന്ന് സംരക്ഷിക്കാനാണ് ഈ നീക്കം. ഇത് വിജയിച്ചാൽ ആശുപത്രികൾ നേരിടുന്ന വൻ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
സവായ് മാൻ സിങ് (എസ്.എം.എസ്) സർക്കാർ ആശുപത്രിയിൽ വ്യാഴാഴ്ച റോബോട്ടിെൻറ ട്രയൽ നടത്തി. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നവർക്കാണ് റോബോട്ട് സേവനം നൽകിയത്. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡി.എസ്. മീന പറഞ്ഞു. എല്ലാ മുൻകരുതലുകളും എടുക്കുന്നുണ്ടെങ്കിലും വൈറസ് ബാധയെ കുറിച്ച് ജീവനക്കാർ ആശങ്കയിലാണ്. ഭക്ഷണവും മരുന്നും നൽകാൻ രോഗികളുമായി ഇടയ്ക്കിടെ ബന്ധപ്പെടുന്നത് ഒഴിവാക്കാൻ റോബോട്ടിെൻറ സാന്നിധ്യം സഹായിക്കും -ഡോ. മീന കൂട്ടിച്ചേർത്തു.
ജയ്പൂരിലെ ഒരു സംരംഭകനാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന റോബോട്ടുകൾ നിർമ്മിച്ചത്. ആശുപത്രിക്ക് ഇത് സൗജന്യമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.