കോവിഡ്​ 19: എസ്​.എസ്​.സി, ​െസറ്റ്​ പരീക്ഷകൾ മാറ്റിവെച്ചു

ന്യൂഡൽഹി: കോവിഡ്​ 19 രോഗവ്യാപനത്തെ തുടർന്ന്​ മാർച്ച്​ 29ന്​ നടത്താനിരുന്ന സെറ്റ്​ പരീക്ഷ മാറ്റിവെച്ചു. കൂടാത െ സ്​റ്റാഫ്​ സെലക്ഷൻ കമീഷൻ വിവിധ റിക്രൂട്ട്​മ​െൻറ്​ പരീക്ഷകളും മാറ്റിവെച്ചു.

മാർച്ച്​ 17ന്​ ആരംഭിച്ച ക​ൈമ്പൻഡ്​ ഹയർ സെക്കൻഡറി പരീക്ഷ നിർത്തിവെച്ചിരിക്കുകയാണ്​. മാർച്ച്​ 20 മുതൽ 28വരെ എഴുതാൻ ​ഹാൾടിക്കറ്റ്​ നൽകിയവർക്കുള്ള പുതിയ തീയതി പിന്നീട്​ അറിയിക്കും.

മാർച്ച്​ 30 മുതൽ നടത്താനിരുന്ന ജൂനിയർ എൻജിനീയർ റിക്രൂട്ട്​മ​െൻറ്​ പരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. കൂടുതൽ വിവരങ്ങൾ www.ssc.nic.in ൽ ലഭിക്കും.

രാജ്യത്ത്​ 210ഓളം പേർക്ക്​ പുതുതായി രോഗബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. രോഗബാധ കൂടുതൽ പേരിലേക്ക്​ പകരാതിരിക്കാനുള്ള മുൻകരുതലിൻെറ ഭാഗമായാണ്​ നടപടി. കേരളത്തിലെ എസ്​.എസ്​.എൽ.സി, പ്ലസ്​ ടു അടക്കം എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്​.

Tags:    
News Summary - Covid 19 -SSC, SET Exams Postponed -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.