ന്യൂഡല്‍ഹി: കോവിഡ്-19 രോഗബാധ വര്‍ധിച്ചുവരുന്ന സാഹചര്യം മുന്‍ നിര്‍ത്തി സുപ്രീംകോടത ി അടച്ചിടുന്നു. കോടതിയിലേക്കുള്ള പ്രവേശനം വിലക്കാനും അടിയന്തര കേസുകള്‍ മാത്രം വിഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കാനും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് സുപ്രീംകോടതിയുടെ അനുബന്ധമായുള്ള അഭിഭാഷക ചേംബറുകള്‍ അടച്ച് മുദ്ര വെക്കും.
അഭിഭാഷകര്‍ക്ക് വീടുകളിലിരുന്ന് കേസുകള്‍ വാദിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി നടപടി നിര്‍വഹിക്കുന്നതിനുള്ള സാങ്കേതിക സംവിധാനം കോടതിക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എല്ലാവരും കോടതിമുറിയില്‍ പ്രവേശിക്കാന്‍ ഭയക്കുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ പറഞ്ഞു. തുടര്‍ന്ന് നിരവധി അഭിഭാഷകര്‍ സുപ്രീംകോടതിക്ക് അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെെട്ടങ്കിലും ചീഫ് ജസ്റ്റിസ് തെൻറ നിസ്സഹായത വെളിപ്പെടുത്തി. 240 പ്രവൃത്തിദിനങ്ങള്‍ സുപ്രീംകോടതിക്ക് ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
ഇതിനെ തുടര്‍ന്നാണ് വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള കോടതി നടപടികള്‍ക്ക് തീരുമാനമായത്. അഭിഭാഷകര്‍ കോടതിയില്‍ വരട്ടെയെന്ന് ആദ്യം നിര്‍ദേശമുയർന്നെങ്കിലും അവരുടെ ഓഫിസുകളിലിരുന്ന് കേസ് വാദിക്കാന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ കഴിയുമെന്ന് അഭിഷേക് മനു സിങ്വി പറഞ്ഞത് കോടതി അംഗീകരിച്ചു. ജഡ്ജിമാരും കോടതിയില്‍ വരേണ്ടതില്ലെന്നും സ്കൈപും വിഡിയോ കോളുമുപയോഗിച്ച് വീട്ടിലിരുന്നാല്‍ മതിയെന്നും ദുഷ്യന്ത് ദവെ പറഞ്ഞു. ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ‘ഇ’ കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഹൈകോടതി വിധികള്‍ക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള കാലയളവ് അനിശ്ചിതമായി നീട്ടി. സുപ്രീംകോടതി അടച്ചിട്ടത് മൂലം അപ്പീല്‍ കാലാവധി അവസാനിക്കാതിരിക്കാനാണിത്. സുപ്രീംകോടതിയിലേക്കുള്ള പ്രവേശന പാസുകളും നിര്‍ത്തിവെക്കും. കോടതി അടച്ചാലും കേസ് ഫയല്‍ ചെയ്യാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.