രാജ്യത്ത്​ കോവിഡ്​ കേസുകൾ ആറ്​ മാസത്തിനിടെ ആദ്യമായി ഇരുപതിനായിരത്തിന്​ താഴെ​

ന്യൂഡൽഹി: കഴിഞ്ഞ ആറ്​ മാസത്തിനിടയിൽ രാജ്യത്ത്​ കോവിഡ്​ കേസുകൾ ആദ്യമായി ഇരുപതിനായിരത്തിന്​ ​ താഴെയെത്തി. ചൊവ്വാഴ്ച 18,795 കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. തിങ്കളാഴ്ച 26,041 കേസുകളായിരുന്നു. ഇതിൽനിന്ന്​ കുത്തനെയുള്ള ഇടിവാണ്​ ഇന്ന്​ രേഖപ്പെടുത്തിയത്​. 179 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസമിത്​ 276 മരണങ്ങളായിരുന്നു.

കേരളം -11,699, മിസോറാം -1,846, തമിഴ്നാട് 1,657, ആന്ധ്രാപ്രദേശ് 618, കർണാടക 504 എന്നിങ്ങനെയാണ്​ കോവിഡ്​ കേസുകൾ കൂടുതലുള്ള ആദ്യ അഞ്ച്​ സംസ്​ഥാനങ്ങൾ. ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്​ 86.86 ശതമാനം പുതിയ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത്​. പുതിയ കേസുകളിൽ 62.25 ശതമാനവും കേരളത്തിലാണ്.

കഴിഞ്ഞദിവസം ഒരു കോടിക്ക്​ മുകളിൽ വാക്​സിനാണ്​ രാജ്യത്ത്​ നൽകിയത്​. ഇതോടെ ആകെ നൽകിയ ഡോസുകളുടെ എണ്ണം 86 കോടി കവിഞ്ഞു.

രാജ്യത്ത്​ ഇതുവരെ 3,36,97,581 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തിട്ടുള്ളത്​. നിലവിൽ 2,92,206 പേർ ചികിത്സയിലുണ്ട്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൊത്തം 26,030 രോഗികൾ സുഖം പ്രാപിച്ചു. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 3,29,58,002 ആയി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, രാജ്യത്ത്​ രോഗം ഭേദമായവരുടെ നിരക്ക് 97.81 ശതമാനമാണ്. 

Tags:    
News Summary - covid cases in the country are below 20,000 for the first time in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.