ന്യൂഡൽഹി: ലോകത്തെ മുൾമുനയിൽ നിർത്തി അതിവേഗം പടരുന്ന കോവിഡ്-19 ബാധിച്ചവരുടെ എണ്ണം ഇന്ത്യയിലും കുതിക്കുന്നു. പുതുതായി 55 േപർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ബാധിതരുടെ എണ്ണം 370 ആയി. ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഓരോ രോഗികൾ ഞായറാഴ്ച മരിച്ചു. മരണസംഖ്യ ഇതോെട ഏഴായി. കഴിഞ്ഞദിവസം ഖത്തറിൽനിന്ന് സ്വദേശമായ ബിഹാറിലെ മുംഗേറിലെത്തിയ 38 കാരൻ പട്ന ‘എയിംസി’ൽ വൃക്ക തകരാറിലായും മുംബൈയിൽ 63കാരൻ ശ്വാസകോശ പ്രശ്നങ്ങളെ തുടർന്നുമാണ് മരിച്ചത്. ഗുജറാത്തിലെ സൂറത്തിൽ ഒന്നിലേറെ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരുന്ന 67 കാരനാണ് മരിച്ചത്. മൂവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ രണ്ടും, ഡൽഹി, കർണാടക, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഒാരോന്നുമാണ് ഇതുവരെ രാജ്യത്ത് മരണം.
രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയിൽ പുതുതായി 10 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 74 ആയി. മുംബൈയിൽ ആറും പുണെയിൽ നാലും പേർക്കാണ് രോഗം കണ്ടെത്തിയത്. രണ്ടാമതുള്ള കേരളത്തിൽ 52, ഡൽഹി 27, ഉത്തർപ്രദേശ് 25, രാജസ്ഥാൻ 24, തെലങ്കാന 21, കർണാടക 20, ഹരിയാന 17, പഞ്ചാബ്- ലഡാക്ക് 13 വീതം എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. തമിഴ്നാട്ടിൽ രണ്ടുപേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം എട്ടായി.
ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ, ഹിമാചൽപ്രദേശ് തുടങ്ങി മറ്റു സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസ് വ്യാപനം തടയാൻ പഞ്ചാബിലും രാജസ്ഥാനിലും സംസ്ഥാനവ്യാപകമായി സർക്കാറുകൾ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. കൊൽക്കത്ത നഗരത്തിലും സമ്പൂർണ നിയന്ത്രണം നടപ്പാക്കി. ഇവിടങ്ങളിൽ അവശ്യസേവനങ്ങളും സർക്കാർ സേവനങ്ങളും ഒഴികെ എല്ലാം നിർത്തിവെക്കും. ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡിഷയിൽ ഖുർദ, ഗഞ്ജാം, കട്ടക്, കേന്ദ്രപര, അൻഗുൽ ജില്ലകളും പുരി, ബാലസോർ ഉൾപ്പെടെ നഗരങ്ങളും അടച്ചിടാൻ തീരുമാനിച്ചു. യു.പിയിൽ ലഖ്നോ, വാരാണസി, കാൺപൂർ ഉൾപ്പെടെ 15 ജില്ലകളിൽ നിയന്ത്രണം കൊണ്ടുവരും.
രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്ത് സേവനത്തിലുള്ള 10 ലക്ഷത്തോളം അർധ സൈനിക വിഭാഗങ്ങൾക്ക് എല്ലാതരത്തിലുമുള്ള സേനാവിന്യാസങ്ങളും അവസാനിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
തമിഴ്നാട്ടിൽ രണ്ടുപേർക്കുകൂടി രോഗം
ചെന്നൈ: തമിഴ്നാട്ടിൽ രണ്ടുപേർക്കുകൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. സ്പെയിനിൽനിന്ന് തമിഴ്നാട്ടിലെത്തിയ വിനോദസഞ്ചാരിക്കാണ് പരിശോധനയിൽ പോസിറ്റിവ് ആയി കണ്ടെത്തിയത്. ഇദ്ദേഹത്തെ ചെന്നൈ ഗവ. ജനറൽ ആശുപത്രിയിലെ െഎസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂർ സിംഗാനല്ലൂർ ഇ.എസ്.െഎ.സി മെഡിക്കൽ കോളജ് ഹോസ്പിറ്റലിലെ പ്രത്യേക വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 25കാരിയായ കോളജ് വിദ്യാർഥിനിക്കും രോഗം സ്ഥിരീകരിച്ചു. ഇൗറോഡ് പെരുന്തുറ െഎ.ആർ.ടി ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച രണ്ടംഗ തായ്ലൻഡ് സ്വദേശികളുമായി സമ്പർക്കം പുലർത്തിയ പത്തോളം പേർ നിരീക്ഷണത്തിലാണ്. മാർച്ച് 10നാണ് ഏഴംഗ തായ്ലൻഡ് സംഘം ഡൽഹിയിൽനിന്ന് ട്രെയിൻമാർഗം ഇൗറോഡിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.