'കോവിഡ്: മുഴുവനാളുകളും കുത്തിവെപ്പ് എടുക്കും വരെ ആരും സുരക്ഷിതരല്ല'

ന്യൂഡൽഹി: ലോകത്തും ഇന്ത്യയിലും കോവിഡിനെതിരായ കുത്തിവെപ്പ് പൂർത്തീകരിക്കാനാകാത്തത് പ്രശ്നം തന്നെയാണെന്ന് 'ജോൺസ് ഹോപ്കിൻസ്' ശാസ്ത്രജ്ഞ അമിത ഗുപ്ത അഭിപ്രായപ്പെട്ടു. വാർത്ത ഏജൻസിയുമായി സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യയിൽ ജനസംഖ്യയുടെ രണ്ടുശതമാനത്തിൽ താഴെ പേർ മാത്രമാണ് ബൂസ്റ്റർ ഡോസ് എടുത്തത്. 56ാളം രാജ്യങ്ങളിൽ 10 ശതമാനം പേർക്കുപോലും കുത്തിവെപ്പ് എടുക്കാനായിട്ടില്ല. ലോകമെമ്പാടുമുള്ളവർ കുത്തിവെപ്പ് എടുക്കുന്നതുവരെ കോവിഡിൽനിന്ന് ആരും സുരക്ഷിതരല്ലെന്നും അവർ വ്യക്തമാക്കി.

ജോൺ ഹോപ്കിൻസ് യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പ്രഫസറും പകർച്ച വ്യാധി വകുപ്പ് മേധാവിയുമാണ് അമിത ഗുപ്ത.

കഴിഞ്ഞ വർഷം നവംബറിൽ ദക്ഷിണാഫ്രിക്കയിലും ബൊട്സ്വാനയിലുമാണ് പെട്ടെന്ന് പടരുന്ന ഒമിക്രോൺ വകഭേദം ഉടലെടുത്തത്.

പിന്നീടത് ലോകമെമ്പാടും പടർന്നു. മറ്റൊരു വകഭേദം ഇതുപോലെ വരാൻ സാധ്യതയുണ്ട്. പ്രതിരോധശേഷി കുറയുകയും പുതിയ വകഭേദങ്ങൾ വരുകയും ചെയ്യുന്ന ഘട്ടത്തിൽ ജനങ്ങൾ മൊത്തം കുത്തിവെപ്പ് എടുക്കുക എന്നത് പ്രധാനമാണ്. ബൂസ്റ്റർ ഡോസും എടുക്കണം -അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - ‘Covid: No one is safe until they have been vaccinated all day’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.