ന്യൂഡൽഹി: 13.36 കോടി ടെസ്റ്റുകൾ പിന്നിട്ട രാജ്യത്തെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ നിരക്ക് നാലു ശതമാനത്തിൽ തഴെയായി. പ്രതിദിന പരിശോധന 10.99 ലക്ഷം പിന്നിട്ടപ്പോഴുള്ള കണക്കാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധന സാധ്യമായ 2134 ലാബുകളാണ് രാജ്യത്തുള്ളത്. ചൊവ്വാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ 37,975 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 91.77 ലക്ഷമായി.
രോഗമുക്തരുടെ എണ്ണം 86 ലക്ഷം പിന്നിട്ടു. ഡൽഹിയാണ് പ്രതിദിന രോഗമുക്തി ഏറ്റവും കൂടുതലുള്ള സംസ്ഥാനം- 7216 പേർ. രണ്ടാമതുള്ള കേരളത്തിൽ 5425 പേരാണ് രോഗമുക്തരായത്. മൂന്നാമതാണ് മഹാരാഷ്ട്ര (3729). രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷത്തിൽ കുറഞ്ഞിട്ട് രണ്ടാഴ്ച പിന്നിട്ടു. നിലവിൽ 4.39 ലക്ഷം രോഗികളാണുള്ളത്.
രാജ്യത്തെ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്നതിലെ 77.7 ശതമാനവും 10 സംസ്ഥാനങ്ങളിൽനിന്നാണ്. അതിലും ഡൽഹിയാണ് മുന്നിൽ- 4454. മഹാരാഷ്ട്ര (4153) തൊട്ടുപിന്നിലുണ്ട്. രാജ്യത്തെ പ്രതിദിന മരണം 480 ആയി. ആകെ മരണം 1.34 ലക്ഷം. ഡൽഹിതന്നെയാണ് പ്രതിദിന മരണത്തിലും മുന്നിൽ- 121 പേർ. തൊട്ടുപിന്നിൽ പശ്ചിമ ബംഗാളും മഹാരാഷ്ട്രയും. രാജ്യത്തെ മരണനിരക്ക് 1.46 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.