കോവിഡ് കേസുകൾ 12,899, 15 മരണം

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 12,899 കോവിഡ് കേസുകൾ. ഇതോടെ ആകെ രോഗികളുടെ എണ്ണം 72,474 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.  

15 പേർ കോവിഡ് ബാധിച്ച് മരിച്ചു. 8,518 പേർ രോഗമുക്തരായി. 7.71 ശതമാനമാണ് കോവിഡ് പോസിറ്റിവിറ്റി നിരക്ക്.

ഡൽഹിയിൽ 5,119ഉം മുംബൈയിൽ 1,255 കേസുകളും രേഖപ്പെടുത്തി. കേരളത്തിൽ ഒരാഴ്ചക്കിടെ 19,092 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേർ മരിച്ചു. 

മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ശനിയാഴ്ച ആദ്യമായി കേസുകൾ 13,000 കടന്നിരുന്നു.

Tags:    
News Summary - Covid updates: At 12,899, India records slight dip in daily cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.