ന്യൂഡൽഹി: കോവിഡ് വിരുദ്ധ പോരാട്ടത്തിെൻറ പുതിയ മുഖം തുറന്ന് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്നതിനു മുേന്നാടിയായി കർശന മാർഗനിർദേശങ്ങളുമായി കേന്ദ്രം. രാജ്യത്ത് ഉപയോഗിക്കേണ്ട വാക്സിൻ ഏതെല്ലാമെന്നതു സംബന്ധിച്ച് കൃത്യതയായിട്ടില്ലെങ്കിലും 130 കോടി ജനങ്ങൾക്ക് വാക്സിനേഷൻ നടപ്പാക്കുക എന്ന ശ്രമകരമായ ദൗത്യത്തിന് സുസജ്ജമാകാനാണ് സംസ്ഥാനങ്ങളോട് നിർദേശിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്സിൻ നൽകുക. പ്രത്യേകമായി തയാറാക്കിയ കോ വിൻ വെബ്സൈറ്റിൽ തിരിച്ചറിയൽ രേഖകളുടെ പിൻബലത്തോടെ മുൻകൂർ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്.
ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ, 50നു മുകളിൽ പ്രായമുള്ളവർ എന്നിവർക്കാണ് പ്രഥമ പരിഗണന. ദിവസേന നൂറു മുതൽ 200 പേർക്ക് കുത്തിവെപ്പ് നൽകും. ഒരു സമയം ഒരാൾക്ക് കുത്തിവെപ്പ് നൽകി അര മണിക്കൂർ നിരീക്ഷണ വിധേയമാക്കും. ലോക്സഭ, നിയമസഭ തെരെഞ്ഞടുപ്പുകളുടെ വോട്ടർപട്ടിക അടിസ്ഥാനമാക്കി മുതിർന്ന പൗരന്മാരെ കണ്ടെത്തും. കഴിയുന്നത്ര ഓരോ ജില്ലയിലും ഒരേ സ്ഥാപനം ഉൽപാദിപ്പിക്കുന്ന വാക്സിൻ ലഭ്യമാക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശമുണ്ട്. ദിവസേന നൂറുപേർക്കാണ് ഒരു കേന്ദ്രത്തിൽ കുത്തിവെപ്പ്.
എന്നാൽ, കാത്തുനിൽപിനും അകലം പാലിക്കുന്നതിനും ആവശ്യമായ സ്ഥലവും മറ്റു സൗകര്യങ്ങളും ഉള്ള ഇടങ്ങളിൽ വാക്സിനേഷൻ ഓഫിസറെ കൂടി നിയോഗിച്ച് 200 പേർക്ക് കുത്തിവെപ്പ് നൽകാനാവും. വാക്സിൻ കുപ്പികൾ സൂക്ഷിക്കേണ്ട രീതിയും കുത്തിവെപ്പ് പ്രക്രിയ നടപ്പാക്കുന്നവർ പാലിക്കേണ്ടതായ മുൻകരുതലുകളും നിർദേശങ്ങളും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.
പ്രതിരോധ കുത്തിവെപ്പ് യജ്ഞവുമായി ബന്ധപ്പെട്ട വെല്ലുവിളി നേരിടാൻ സമഗ്ര തന്ത്രങ്ങൾക്കും രൂപം നൽകണം. ജനങ്ങൾക്ക് യഥാസമയം ബോധവത്കരണം നൽകാനും അവരുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാനും തെറ്റിദ്ധാരണങ്ങളും വ്യാജപ്രചരണങ്ങളും തടയാനും കഴിയുംവിധ തന്ത്രങ്ങളാണ് ആവിഷ്കരിക്കേണ്ടതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.