ന്യൂഡൽഹി: കോവിഡ് 19 വൈറസ് വ്യാപനം ആേഗാള സാമ്പത്തികരംഗത്ത് വൻ ആഘാതം സൃഷ്ടിച്ച സ ാഹചര്യത്തിൽ രാജ്യത്തെ ഓഹരി വിപണിയടക്കമുള്ള സാമ്പത്തിക-വ്യാപാര സംവിധാനങ്ങളെ ജാ ഗ്രതയോടെ നിരീക്ഷിക്കുന്നുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
അതിനിടെ, മുൻകരുത ൽ സംബന്ധിച്ച് മന്ത്രാലയങ്ങളും സംസ്ഥാന സർക്കാറുകളുമായും വ്യാപകമായി ആശയവിനിമയം നടത്തിയെന്നും ഭീതിയുടെ ആവശ്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. വൈറസ് പടരാതിരിക്കാനുള്ള അടിസ്ഥാന ശുചിത്വ നടപടികളായ ഇടക്കിടെയുള്ള കൈകഴുകൽ, തുമ്മുേമ്പാഴും ചുമയ്ക്കുേമ്പാഴും മുൻകരുതൽ കൈക്കൊള്ളുക തുടങ്ങിയവ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിമാനത്താവളങ്ങളിലും വിമാനങ്ങളിലും മുൻകരുതൽ സ്വീകരിക്കണം
രാജ്യമാകെ കോവിഡ് -19 പടരുന്ന സാഹചര്യത്തിൽ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും മുൻകരുതൽ സ്വീകരിക്കണമെന്ന് വ്യോമയാന അധികൃതർ. യാത്രക്കാർക്കും വിമാന ജീവനക്കാർക്കും മുഖകവചവും കൈയുറകളും ലഭ്യമാക്കണമെന്നും ടെർമിനലിൽ കൈകൾ വൃത്തിയാക്കാൻ ഒന്നിലധികം സ്ഥലങ്ങൾ ഒരുക്കണമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശിച്ചു.
ദക്ഷിണ കൊറിയ, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങൾ അടുത്ത യാത്ര തുടങ്ങും മുമ്പ് അണുനശീകരണം നടത്തണം. അന്താരാഷ്ട്ര വിമാനങ്ങളുടെ അകത്തും പുറത്തും ജോലി ചെയ്യുന്ന ഗ്രൗണ്ട് ഹാൻഡ്ലിങ് ജീവനക്കാർക്ക് കൈയുറ, മുഖകവചം, ഷൂ കവർ അടക്കമുള്ള വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ നൽകണം. ഓരോ വിമാനത്തിലെയും ജോലിക്കുശേഷം ശരിയായ രീതിയിൽ ഇവ നിക്ഷേപിക്കണമെന്നും ഡി.ജി.സി.എ ഉത്തരവിൽ പറയുന്നു.
കരിപ്പൂർ: കോവിഡ് 19) കൂടുതൽ രാജ്യങ്ങളിേലക്ക് പടർന്നതോടെ വിമാനക്കമ്പനികളും പ്രതിസന്ധിയിൽ. ഗൾഫ് രാജ്യങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് കേരളത്തിലേക്കുള്ള സർവിസുകളെ ബാധിച്ചത്. ഇതിനകം നിരവധി രാജ്യങ്ങളിലേക്കുള്ള ഇ-വിസ നടപടി നിർത്തിവെച്ചിട്ടുണ്ട്. എമിറേറ്റ്സ് ഉൾപ്പെെടയുള്ള കമ്പനികൾ ജീവനക്കാർക്ക് നിർബന്ധിത അവധി നൽകുകയാണ്. ചൈന, ഇറാൻ, കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർവിസുകളും താൽക്കാലികമായി നിർത്തിയവയിൽപെടും. ഉംറക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും കനത്ത തിരിച്ചടിയായി. കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ ഉംറ തീർഥാടകരുള്ളത് കോഴിക്കോട് വിമാനത്താവളത്തിൽനിന്നാണ്.
എയർഇന്ത്യ, സൗദി എയർലൈൻസ്, സ്പൈസ് ജെറ്റ്, ഇത്തിഹാദ്, ഒമാൻ എയർ എന്നിവരെല്ലാം ഉംറ തീർഥാടകരെ കൊണ്ടുപോകുന്നുണ്ട്. ഉംറ സീസൺ ആരംഭിക്കാനിരിക്കെ ഈ വിമാനങ്ങളിെലല്ലാം ട്രാവൽ ഗ്രൂപ്പുകൾ കൂട്ടത്തോടെ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. ഇവെയല്ലാം റദ്ദാക്കാനാണ് ശ്രമം.
കഴിഞ്ഞദിവസം കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള എയർഇന്ത്യ വിമാനത്തിൽ നാനൂറോളം പേർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. യാത്രാവിലക്കും നിയന്ത്രണങ്ങളും ഉള്ളതിനാൽ ഒടുവിൽ 110 പേരാണ് യാത്ര ചെയ്തത്. സൗദി എയർലൈൻസ് ആറ്, എട്ട്, 10, 12 തീയതികളിലെ ജിദ്ദ സർവിസ് റദ്ദാക്കി. ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവരെ അഞ്ച്, ഏഴ്, ഒമ്പത്, 11, 13 ദിവസങ്ങളിലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റും ജിദ്ദ സർവിസ് താൽക്കാലികമായി നിർത്തി. ഇതിനോടനുബന്ധിച്ചുണ്ടായിരുന്ന ബംഗളൂരു സർവിസും ഇതോെട നിർത്തി. ആറ്, 10 ദിവസങ്ങളിലെ റിയാദ് സർവിസ് റദ്ദാക്കി. പകരം എട്ട്, 13 തീയതികളിലേക്ക് മാറ്റിയിരിക്കുകയാണ്. കൊച്ചിയിൽനിന്നുള്ള നിരവധി സർവിസും റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.