ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളില്‍ കോവിഡ് വാക്‌സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. സ്വകാര്യ ആശുപത്രികള്‍ വാക്‌സിനുകൾ വില കൂട്ടി വിറ്റ് ലാഭമുണ്ടാക്കുന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.
കേന്ദ്ര ഉത്തരവ് പ്രകാരം കോവിഷീല്‍ഡ് വാക്‌സിന് പരമാവധി 780 രൂപയും കോവാക്‌സിന് പരമാവധി 1410 രൂപയും റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നിക്-വി വാക്സിന് പരമാവധി 1145 രൂപയും ഈടാക്കാം. നികുതിയും ആശുപത്രികൾക്കുള്ള 150 രൂപ സര്‍വീസ് ചാർജും ഉള്‍പ്പെടെയാണ് ഈ നിരക്ക്.
വാക്സിനേഷന് 150 രൂപയില്‍ കൂടുതല്‍ സർവീസ് ചാർജ് ഈടാക്കാൻ സ്വകാര്യ ആശുപത്രികളെ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വിതരണം സംസ്ഥാന സർക്കാരുകള്‍ നിരീക്ഷിക്കണമെന്നും അധിക നിരക്ക് ഈടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.