ജലദോഷം മാറണോ, പശുവി​െൻറ അടുത്ത് നിന്നാൽ മതി; ബി.ജെ.പി മന്ത്രി

ന്യൂഡൽഹി: ജലദോഷവും ചുമയും മാറണമെങ്കിൽ പശുവി​​െൻറ അടുത്ത്​ പോയി നിന്നാൽ മതിയെന്ന്​ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി. ശനിയാഴ്ച അക്ഷയ പാത്ര ഫൗണ്ടേഷൻ സംഘടിച്ചിച്ച ഹി​േങ്കാനിയ പശു പുനരധിവാസ പരിപാടിയിൽ സംസാരിക്കവെയാണ്​ വിചിത്രവാദവുമായി മന്ത്രി വസുദേവ്​ ദേവ്നാനി രംഗത്തെത്തിയത്​.

പശുവി​​െൻറ ശാസ്​ത്രീയ പ്രാധാന്യങ്ങൾ മനസിലാക്കേണ്ടത്​ ആവശ്യമാണ്​. ഇൗ വിവരങ്ങൾ എല്ലാവരിലും എത്തിയെന്ന്​ ഉറപ്പുവരുത്തണം. ഒാക്സിജൻ വലിച്ചെടുത്ത് ഒാക്​സിജൻ തന്നെ ​പുറത്തുവിടുന്ന ഒരോയൊരു മൃഗമാണ്​പശു. പശു പരിപാലനത്തിനായി ​ രാജ്യത്തെ  യുവാക്കളെ പ്രേരിപ്പിക്കുന്നതിന്​ മുഖ്യ പ്രാമുഖ്യം നൽകണം. പശുവി​​െൻറ ചാണകത്തിലുള്ള  വിറ്റാമിൻ ബി റേഡിയോ ആക്​ടിവിറ്റി കുറക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

 

Tags:    
News Summary - Cow only animal to inhale and exhale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.