പട്ന: ബിഹാർ നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് സംസ്ഥാനത്തിന് പ്രത്യേക പദവി നിഷേധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തോടുള്ള അതൃപ്തി മൂലമെന്ന് സി.പി.ഐ(എം.എൽ) ലിബറേഷൻ. കേന്ദ്ര ഭരിക്കുന്ന എൻ.ഡി.എ സർക്കാർ പ്രത്യേക പാക്കേജിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വിഷയത്തിൽ അടുത്ത മാസം പ്രതിഷേധ മാർച്ചുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും പാർട്ടി നേതാവ് മെഹബൂബ് ആലം പറഞ്ഞു.
നിതീഷ് കുമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നത് കേന്ദ്ര സർക്കാർ പ്രത്യേക പദവി നൽകാതിരുന്നതിന് പിന്നാലെയാണ്. അദ്ദേഹത്തിന് നിർണായക യോഗത്തിൽ പങ്കെടുക്കമായാരുന്നു. അദ്ദേഹത്തിന് ബിഹാറിന് പ്രത്യേക പദവി ആവശ്യപ്പെടാനുള്ള ഒരു അവസരം നഷ്ടമായി. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് അദ്ദേഹത്തിന് ആശങ്കയില്ലെന്നതാണ് യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വ്യക്തമാക്കുന്നത്, മെഹബൂബ് ആലം പറഞ്ഞു.
ശനിയാഴ്ച ചേർന്ന നീതി ആയോഗ് യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിട്ടുനിന്നിരുന്നു. ഝാർഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിലായിരുന്നു നിതീഷ് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.