ന്യൂഡൽഹി: കന്നുകാലികളുമായി പോകവെ ഞായറാഴ്ച ഡൽഹി ഹരിദാസ് നഗറിൽ ആൾക്കൂട്ടത്തിെൻറ ആക്രമണത്തിനിരയായ തെൻറ പരാതിയിൽ പൊലീസ് ഇതുവരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ തയറായിട്ടില്ലെന്ന് ടെേമ്പാ ഡ്രൈവർ ഇഫ്താർ ആലം. പേര് ചോദിച്ചശേഷം മുസ്ലിമാെണന്ന് അറിഞ്ഞതോടെയാണ് ആക്രമണം തുടങ്ങിയത്.
പാകിസ്താനിയെന്നും ദേശവിരുദ്ധനെന്നും വിളിച്ചായിരുന്നു ആക്രമിച്ചതെന്നും ഇഫ്താർ പറഞ്ഞു. രാജ്യത്തെ മുസ്ലിംകളും ദലിതരും പശുവിെൻറ പേരിലും മറ്റുമുള്ള ആൾക്കൂട്ട കൊലവെറിയുെട ഭീതിയിലാണ് ജീവിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ അധ്യക്ഷൻ ജലാലുദ്ദീൻ ഉമരി പറഞ്ഞു. ഡൽഹിയിൽ ബുധനാഴ്ച നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ആൾക്കൂട്ട അതിക്രമങ്ങൾക്കെതിരെ അഭിഭാഷകരും സാമൂഹികപ്രവര്‍ത്തകരും അടങ്ങുന്ന കൂട്ടായ്മ സമർപ്പിച്ച മാനവസുരക്ഷനിയമനിർദേശങ്ങൾ നടപ്പാക്കണം. സർക്കാർ നിലവിലെ അവസ്ഥയുടെ ഗൗരവം മനസ്സിലാക്കണം. അധികാരത്തിലുള്ളരുമായി ബന്ധപ്പെട്ട സംഘടനകളോ അവരുടെ ആശയം പിൻപറ്റുന്നവരോ ആണ് രാജ്യത്ത് ജനങ്ങളിൽ ഭയം സൃഷ്ടിക്കുന്നത്.
ഇത് അവസാനിപ്പിക്കാൻ മുൻകൈയടുത്ത് രാജ്യത്ത് സമാധാനം കൊണ്ടുവരുന്നതിന് നടപടിയെടുക്കണം. ജനറൽ സെക്രട്ടറി എൻജിനീയർ സലിം, സെക്രട്ടറി നുസ്റത്ത് അലി എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.