ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചവർ കോവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ.
പ്രായപൂർത്തിയാകാത്ത ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഡൽഹി പൊലീസ് സ്പെഷൽ സെൽ ആണ് രണ്ടുപേരെ പിടികൂടിയിരിക്കുന്നത്. വ്യക്തിയുടെ മൊബൈൽ നമ്പർ നൽകിയാൽ പേര്, വാക്സിനേഷന് നൽകിയ തിരിച്ചറിയൽ രേഖ നമ്പർ, ജനന വർഷം, ജെൻഡർ, വാക്സിനെടുത്ത കേന്ദ്രം അടക്കമുള്ള മുഴുവൻ വിവരങ്ങളും ടെലിഗ്രാം ബോട്ടിൽ ലഭ്യമായിരുന്നു. ഇവ അപ്ലോഡ് ചെയ്തത് ഇയാളാണെന്നണ് ഡൽഹി പൊലീസ് പറയുന്നത്.
പ്രതികളിലൊരാളുടെ മാതാവ് ബിഹാറിൽ ആരോഗ്യപ്രവർത്തകയാണ്. ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
കോവിന്‍ പോര്‍ട്ടലില്‍നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർന്നെന്ന ആരോപണം അടിസ്ഥാനരഹിതവും ബാലിശവുമാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു. പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതമാണ്. വ്യക്തിഗത വിവരങ്ങള്‍ ചോരാതിരിക്കാന്‍ ആവശ്യമായ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
ഒ.ടി.പി നൽകിയാൽ മാത്രമേ വിവരങ്ങൾ ലഭ്യമാകൂ എന്നുമായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇതിനിടയിലാണ് ചോർച്ചയുമായി ബന്ധപ്പെട്ട് ഒരാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.