ന്യൂഡൽഹി: ഇന്ത്യക്കാരുടെ ആധാർ നമ്പറടക്കമുള്ള സ്വകാര്യവിവരങ്ങൾ ചോർന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം പൊളിറ്റ്‌ബ്യൂറോ. വാക്‌സിനേഷനായി കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തവരുടെ വിവരങ്ങളാണ് ചോർന്നത്. സംഭവം ആശങ്ക സൃഷ്‌ടിക്കുന്നതും സ്വകാര്യത പൗരന്മാരുടെ മൗലീകാവകാശമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുടെ ലംഘനവുമാണെന്നും സി.പി.എം വാർത്താകുറിപ്പിൽ പറഞ്ഞു.
2021 ജൂണിൽ കോവിൻ ആപ്പിനെക്കുറിച്ച് സമാനമായ ആക്ഷേപം ഉയർന്നപ്പോൾ നിഷേധിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഐടി മന്ത്രാലയത്തിന് കീഴിലുള്ള കൗണ്ടർ ഹാക്കിങ് ഗ്രൂപ്പായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇതുവരെയും പുറത്തുവന്നിട്ടില്ല.
വിവരചോർച്ച തടയാൻ സംവിധാനമൊരുക്കുന്നതിനൊപ്പം സമഗ്രഅന്വേഷണം നടത്തി അതിപ്രധാനമായ പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ചോർത്തിയ കുറ്റവാളികളെ കണ്ടെത്തണമെന്നും സി.പി.എം വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.