ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം വ്യവസ്ഥചെയ്ത് ഭരണഘടന ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനത്തെ വിമർശിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ. കേന്ദ്ര സർക്കാറിന്‍റെ നീക്കം തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മോദി സർക്കാറിന്‍റെ തീരുമാനം. തൊഴിലവസരം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നതിന്‍റെ കുറ്റസമ്മതമാണിത്. എട്ടു ലക്ഷം രൂപ വരുമാന പരിധി വെച്ചത് തീരുമാനത്തിന്‍റെ അന്തസത്ത അട്ടിമറിക്കും. വിപുലമായി ചർച്ച ചെയ്യാതെ തീരുമാനം നടപ്പാക്കരുതെന്നും സി.പി.എം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.