ന്യൂഡൽഹി: ഏകപക്ഷീയവും കാലതാമസവുമില്ലാതെ നടത്തുന്ന മുത്തലാഖ് റദ്ദാക്കണമെന്ന മുസ്ലിം സ്ത്രീകളുടെ ആവശ്യത്തെ പിന്തുണച്ച് സി.പി.എം. ഏകപക്ഷീയമായ മുത്തലാഖ് ഇസ്ലാമിക രാജ്യങ്ങളില്‍ പോലും അനുവദനീയമല്ല. മുത്തലാഖ് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കുന്നത് ഇരയായ സ്ത്രീകള്‍ക്ക് ആശ്വാസം നൽകും. അതേസമയം, ഭൂരിപക്ഷ സമുദായങ്ങളുടേത് ഉൾപ്പെടെ മുഴുവൻ വ്യക്തിനിയമങ്ങളിലും പരിഷ്കരണം ആവശ്യമാണണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഏകീകൃതസിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഏകീകൃത സ്വഭാവം സമത്വമുണ്ടാക്കുമെന്ന് ഉറപ്പവരുത്തുന്നില്ലെന്നും പൊളിറ്റ് ബ്യൂറോ വിലയിരുത്തി. ഏകീകൃത സിവില്‍കോഡും മുത്തലാഖും രാജ്യമെങ്ങും ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് സി.പി.എം നിലപാട് വ്യക്തമാക്കിയത്. ഹിന്ദു സ്ത്രീകളുടെ വ്യക്തിനിയമം പരിഷ്‌കരിച്ചിട്ടുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വക്താവിെൻറ വാദം തെറ്റാണ്. സ്ത്രീസമത്വം കൊണ്ടുവരിക എന്നതല്ല സര്‍ക്കാറിെൻറ നീക്കമെന്ന് വ്യക്തമാക്കുന്നതാണ് ഹിന്ദു സ്ത്രീകളുടെ വ്യക്തിനിയമത്തിലെ ഇരട്ടത്താപ്പ്.
മുത്തലാഖിനെ എതിർക്കുന്ന കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ മാത്രമാണ് ലക്ഷ്യം വെക്കുന്നത്. ഹിന്ദു സ്ത്രീകളും വ്യക്തിനിയമത്തിെൻറ ദുരുതമനുഭവിക്കുന്നുണ്ട്. നിലവില്‍ ദത്തെടുക്കല്‍, സ്വത്തവകാശം, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയെല്ലാം ഹിന്ദു സ്ത്രീകള്‍ക്ക് വിവേചനം നേരിടുന്നുണ്ട്. ഇതവസാനിപ്പിക്കാന്‍ സമഗ്രപരിഷ്കാരം വേണമെന്നും പി.ബി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.