വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കൽ; മേയ് ഒമ്പതിന് വാദം കേൾക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നതുമായി ബന്ധപ്പെട്ട ഹരജികളിൽ മേയ് ഒമ്പതിന് വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്ങാണ് വിഷയം ഉന്നയിച്ചത്. തുടർന്ന് സുപ്രീംകോടതി വാദം കേൾക്കുന്നത് മേയ് ഒമ്പതിലേക്ക് ലിസ്റ്റ് ചെയ്യുകയായിരുന്നു.

ജനുവരി 16ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ബന്ധപ്പെട്ട ഹരജികളിൽ പ്രതികരണം തേടിയിരുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടി തയാറാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കുന്നതിൽ നേരത്തെ ഡൽഹി ഹൈകോടതി ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരായ ഹരജിയും സുപ്രീം കോടതി പരിഗണിക്കും.

Tags:    
News Summary - Criminalization of marital rape; The Supreme Court will hear the case on May 9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.