മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് നാലുപേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ നഗരത്തിലെ 16 നില പാർപ്പിട സമുച്ചയമായ ക്രിസ്റ്റൽ ടവറിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നത്.
പുക ശ്വസിച്ച് ശാരീരികാസ്വാസ്യമുണ്ടായ 20 ഒാളം പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുവരികയാണ്. പരേലിലുള്ള ക്രിസ്റ്റൽ ടവറിലെ 12-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ പെട്ടന്ന് അടുത്ത ഫ്ലാറ്റുകളിലേക്ക് പടരുകയായിരുന്നു.
ക്രെയിനുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. തീ നിയന്ത്രണവിധേയമാക്കിയെന്നും ലെവൽ-2 തീപിടിത്തമാണ് ഉണ്ടായതെന്നും അഗ്നിശമനസേന അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.