ഇംഫാൽ: മണിപ്പൂരിൽ അതിരൂക്ഷമായ വംശീയ അക്രമസംഭവങ്ങൾ അരങ്ങേറിയ പടിഞ്ഞാറൻ ഇംഫാലിലും കിഴക്കൻ ഇംഫാലിലും കർഫ്യൂവിന് അയവ്. വെള്ളിയാഴ്ചയാണ് കർഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ് നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. പ്രദേശങ്ങളിലെ അക്രമാന്തരീക്ഷത്തിന് അയവുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇംഫാലിലെ ചുരാചന്ദ്പുർ ജില്ലയിൽ അക്രമങ്ങൾ അരങ്ങേറിയതിനു പിന്നാലെ മെയ് മൂന്നിനാണ് കർഫ്യൂ പ്രഖ്യാപിച്ചത്. രാവിലെ അഞ്ചു മുതൽ വൈകീട്ട് നാലുവരെയായിരുന്നു കർഫ്യൂ. വീണ്ടും അക്രമങ്ങൾ ഉണ്ടായതോടെ, വ്യാഴാഴ്ച മുതൽ മുഴുവൻ സമയ കർഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപുർ ജില്ലകളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്.
രാവിലെ അഞ്ചു മതൽ ഉച്ചക്ക് 12 വരെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് തടസമൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്കോ ഓഫീസ് ജോലികൾക്കോ അല്ലാതെ കൂട്ടം കൂടുന്നതിന് നിരോധനം തുടരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകർ, വൈദ്യുത വകുപ്പ് ജീവനക്കാർ, പൊതുജനാരോഗ്യ എഞ്ചിനീയറിങ് വിഭാഗം ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് കർഫ്യൂവിൽ ഒഴിവുണ്ട്.
മെയ് മൂന്നിനാണ് മണിപ്പൂരിൽ വംശീയക്രമങ്ങൾ തുടങ്ങിയത്. അക്രമസംഭവങ്ങളിൽ 74 പേർ മരിക്കുകയും 30,000 ഒളാം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. മെയ്തേയി വിഭാഗത്തിന് പട്ടിക വർഗ പദവി നൽകുന്നതിനെതിരെ നടന്ന പ്രതിഷേധമാണ് രൂക്ഷമായ അക്രമങ്ങൾക്ക് വഴിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.