ബംഗളൂരു ജയിലിൽ പാക് യുവതി പ്രസവിച്ചു; കുഞ്ഞിന്​ ഇന്ത്യൻ പൗരത്വം ലഭിച്ചേക്കും

ബംഗളൂരു: രാജ്യത്ത് വ്യാജരേഖകളുടെ സഹായത്തോടെ അനധികൃതമായി തങ്ങിയ കേസിൽ അറസ്​റ്റിലായി ബംഗളൂരു ജയിലിൽ കഴിയുന്ന പാകിസ്താൻ യുവതി പെൺകുട്ടിക്ക് ജന്മം നൽകി. നഗരത്തിലെ വിക്ടോറിയ ആശുപത്രിയിൽ കഴിഞ്ഞദിവസമായിരുന്നു പ്രസവം. മലയാളി യുവാവ് റഹ്​മാ​​െൻറ ഭാര്യയായ സമീറയാണ് പെൺകുട്ടിക്ക് ജന്മം നൽകിയത്. 

പെൺകുട്ടിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചേക്കും. ഇരുവരും മറ്റു രണ്ടു പാകിസ്താനി സ്വദേശികൾക്കൊപ്പം വ്യാജ രേഖകളുടെ സഹായത്തോടെ അനധികൃതമായി താമസിക്കുന്നതിനിടെ കഴിഞ്ഞ മേയ് 22നാണ് പൊലീസി​െൻറ പിടിയിലാകുന്നത്. വ്യാജ തിരിച്ചറിയൽ കാർഡുകളും ആധാർ കാർഡുകളും ഇവരിൽനിന്ന് കണ്ടെടുത്തിരുന്നു.

പിതാവ് ഇന്ത്യൻ പൗരനായതിനാൽ സ്വാഭാവികമായും പെൺകുട്ടിക്കും ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് വിദഗ്ധർ പറയുന്നു. ജയിലിൽ യുവതിക്കും കുട്ടിക്കും പ്രത്യേക മുറി ഒരുക്കിയിട്ടുണ്ടെന്ന് പരപ്പന അഗ്രഹാര ജയിൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

Tags:    
News Summary - The Curious Case of a Newborn Without a Nationality-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.