ദേശീയ ഹരിത ട്രൈബ്യൂണല്‍ വെബ്സൈറ്റ് ഹാക് ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ ആക്രമണത്തിന്‍െറ തിരിച്ചടിയാണെന്ന അവകാശവാദവുമായി ഒരു സംഘം ദേശീയ ഹരിത ട്രൈബ്യൂണല്‍ വെബ്സൈറ്റ്് ഹാക് ചെയ്തു. ‘D4RK4NG31’ എന്ന് സ്വന്തം വിശേഷിപ്പിച്ച ഹാക്കറാണ് വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമാക്കിയത്. ‘ഞങ്ങളെ തോല്‍പിക്കാനാവില്ല. നിങ്ങള്‍ കശ്മീരില്‍ നിരപരാധികളായ ജനങ്ങളെ കൊല്ലുന്നു. എന്നിട്ട് നിങ്ങള്‍ സ്വയം രാജ്യത്തിന്‍െറ പ്രതിരോധകരെന്ന് വിളിക്കുകയും ചെയ്യുന്നു. കൊച്ചുവേശ്യകള്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചശേഷം അതിനെ ‘സര്‍ജിക്കല്‍ സ്ട്രൈക്’ എന്ന് പറയുന്നു.
ഇനിയിപ്പോള്‍ സൈബര്‍ യുദ്ധത്തിന്‍െറ പൊള്ളലുമേല്‍ക്കുക.’  എന്നാണ് ഹാക്കര്‍ വെബ്സൈറ്റില്‍ കുറിച്ചുവെച്ചിരിക്കുന്നത്.

Tags:    
News Summary - Cyber attackers hack National Green Tribunal's website, call it an act of revenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.