ക്ഷീര സഹകരണ സംഘങ്ങളെ ആദായ നികുതി പരിധിയിൽ ഉൾപ്പെടുത്തില്ലെന്ന്​

ന്യൂഡൽഹി: പ്രാഥമിക ക്ഷീര സംഘങ്ങളെ ആദായനികുതി പരിധിയിൽ ഉൾപ്പെടുത്തില്ലെന്ന്​ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉറപ്പു നൽകിയതായി എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ് എന്നിവർ അറിയിച്ചു. ഇതു സംബന്ധിച്ച്​​ എം.പിമാരുടെ സംഘം നിവേദനം നൽകിയപ്പോൾ ആയിരുന്നു മന്ത്രി ഉറപ്പ്​ നൽകിയത്​.

സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന നികുതി സംവിധാനം സഹകരണ സംഘങ്ങൾക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്നും അവരുടെ നിലനിൽപുതന്നെ അപകടത്തിലാക്കുമെന്നും എം.പിമാർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പാവപ്പെട്ട ക്ഷീരകർഷകർക്ക് ജീവനോപാധി നൽകുന്ന അവരുടെ അത്താണിയായി മാറിയിട്ടുള്ള ക്ഷീരസംഘങ്ങളെ തകർക്കുന്ന തരത്തിലുള്ള നികുതി ചുമത്തി സ്വകാര്യമേഖലയെ സഹായിക്കാനും കർഷകരെ വീണ്ടും അവരുടെ ചൂഷണത്തിലേക്ക് തള്ളിവിടാനും നടത്തുന്ന അവിശുദ്ധ നീക്കങ്ങളിൽനിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Dairy co-operatives will not be included in the income tax bracket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.