ശ്രീനഗർ: 30വർഷത്തിനിടയിൽ കശ്മീരിലെ ശ്രീനഗർ സാക്ഷ്യംവഹിക്കുന്നത് കൊടും ശൈത്യത്തിന്. പ്രശസ്തമായ ദാൽ തടാകം തണുത്തുറഞ്ഞ് ഐസ് കട്ടകളായി.
മൈനസ് 8.4 ഡിഗ്രി സെൽഷ്യസാണ് ശ്രീനഗറിലെ താപനില. 1991ൽ താപനില മൈനസ് 11.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന താപനിലയാണിത്.
തെക്കൻ കശ്മീരിലെ അമർനാഥ് തീർഥയാത്രയുടെ ബേസ് ക്യാമ്പായ പാൽഗാമിൽ കഴിഞ്ഞ രാത്രിയിലെ താപനില മൈനസ് 11.1 ഡിഗ്രി സെൽഷ്യസായിരുന്നു.
അതിശൈത്യം രേഖപ്പെടുത്തിയതോടെ ജലവിതരണം പോലും തടസപ്പെട്ടു. കൊടും ശൈത്യത്തിൽ പൈപ്പിലെ ജലം ഐസായതാണ് കാരണം. റോഡുകൾ മുഴുവൻ മഞ്ഞുക്കട്ടകൾ നിറയുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.