കൊൽക്കത്ത: വയോധികയെ കൊലപ്പെടുത്തിയ ശേഷം പച്ചക്കറി ചാക്കിലാക്കി ഉപേക്ഷിക്കാൻ ശ്രമിച്ച മരുമകളുടെ മാതാപിതാക്കളും ബന്ധുവും അറസ്റ്റിൽ. ദക്ഷിണ കൊൽക്കത്തയിലെ ഹരിദേബ്പുർ സ്വദേശിനിയായ സുജാമണി ഗായനെയാണ് കൊലപ്പെടുത്തിയത്. മരുമകളുടെ മാതാവ് മലീന മൊണ്ടാൽ, പിതാവ് ബസുദേവ്, ബന്ധുവായ അജയ് രാങ് എന്നിവരാണ് കൊലപാതക കുറ്റത്തിന് അറസ്റ്റിലായത്.
കുടുംബകലഹത്തെ തുടർന്നായിരുന്നു കൊലപാതകം. മൊണ്ടാലിെൻറ മൂത്തമകൾ സുജാത വിവാഹം കഴിച്ചത് ഗായെന്നിെൻറ മകനെയാണ്. മരുമകളും ഗായന്നുമായുണ്ടായ കുടുംബകലഹത്തെ തുടർന്നായിരുന്നു കൊലപാതകം.
മൃതദേഹം പച്ചക്കറി ചാക്കിലാക്കിയ ശേഷം ടാക്സിയിൽ കയറ്റി ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂവരും പിടിയിലാകുന്നത്. ബസന്തി ദേശീയ പാതയിലൂടെ അമിത വേഗതയിൽ സഞ്ചരിച്ച ടാക്സി സംശയം തോന്നിയ പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു.
പച്ചക്കറി വ്യാപാരിയായിരുന്ന മൊണ്ടാൽ സ്ഥിരമായി ഒരു ടാക്സിയിൽ ചാക്കിൽ പച്ചക്കറി നിറച്ച് കടയിലേക്ക് കൊണ്ടുേപാകാറുണ്ടായിരുന്നു. മൃതദേഹം ഉപേക്ഷിക്കാനായി സ്ഥിരമായി വിളിക്കുന്ന ടാക്സി വിളിക്കുകയും ഡ്രൈവർക്ക് സംശയം തോന്നാതിരിക്കാൻ മൃതദേഹം ചാക്കിലാക്കുകയുമായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ ഗായനെ വടികൊണ്ട് മർദ്ദിച്ചതായി പൊലീസ് കണ്ടെത്തി. മൂന്നു പ്രതികളെയും േകാടതിയിൽ ഹാജരാക്കിയ ശേഷം അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.