ന്യൂഡൽഹി: മകളുമായി നദി മുറിച്ചു കടന്ന് വാക്സിൻ നൽകാനായി പോകുന്ന ആരോഗ്യപ്രവർത്തകയുടെ ചിത്രങ്ങൾ വൈറൽ. മൻതി കുമാരിയാണ് മകളെ സ്വന്തം ശരീരത്തിന് പിന്നിൽ വെച്ചുകെട്ടി വാക്സിൻ നൽകാനായി എല്ലാ ദിവസവും നദി മുറിച്ചു കടക്കുന്നത്.
ജാർഖണ്ഡിൽ ഹെൽത്ത് അസിസ്റ്റന്‍റായാണ് കുമാരി ജോലി നോക്കുന്നത്. ടിസിയ, ഗോരിയ, സുഗബാന്ദ് തുടങ്ങിയ പഞ്ചായത്തുകളിൽ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനായാണ് മൻതി കുമാരി എല്ലാ ദിവസവും നദി മുറിച്ച് കടക്കുന്നത്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനോടൊപ്പം വിവിധ രോഗങ്ങളെ കുറിച്ച് അവർ ബോധവൽക്കരണവും നടത്തുന്നു.
കോവിഡ് മഹാമാരി കാലത്തും തന്‍റെ പ്രവർത്തി മുടക്കം കൂടാതെ ചെയ്യുകയാണ് മൻതി കുമാരി. ഇവർ വാക്സിൻ നൽകാൻ പോകുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി പേരാണ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.