ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മിയിലെ ഭിന്നത രൂക്ഷമാവുന്നു. കുമാർ ബിശ്വാസാണ് പാർട്ടിക്കെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒന്നരവർഷം മുമ്പ് നടന്ന യോഗത്തിൽ അരവിന്ദ് കെജ്രിവാൾ തന്നെ രാഷ്ട്രീയമായി നേരിടുമെന്ന് പറഞ്ഞിരുന്നു. താൻ തെൻറ രക്തസാക്ഷിത്വം അംഗീകരിക്കാൻ തയാറാണ്. എന്നാൽ, തെൻറ ശവശരീരത്തെ അവഹേളിക്കരുതെന്നും ബിശ്വാസ് പറഞ്ഞു. അതിനിടെ കെജ്രിവാൾ രാജ്യസഭ സീറ്റിെൻറ വിൽപന നടത്തിയെന്ന ആരോപണവുമായി എ.എ.പി മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗം മായങ്ക് ഗാന്ധി രംഗത്തെത്തി.
നേരത്തെ എ.എ.പിയുടെ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തീരുമാനിച്ചിരുന്നു. സഞ്ജയ് സിങ്, സുശീൽ ഗുപ്ത, എൻ.ഡി ഗുപ്ത എന്നിവരാണ് രാജ്യസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി മൽസരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.