നീതിയുടെ പേരിലുള്ള കൊലയാണ്​ വധശിക്ഷയെന്ന്​ നിർഭയ കേസ്​ പ്രതികൾ

ന്യൂഡൽഹി: നീതിയുടെ പേരിലുള്ള കൊലയാണ്​ വധശിക്ഷയെന്ന്​ നിർഭയ കേസ്​ പ്രതികൾ. കേസിൽ വധശിക്ഷയിൽ നിന്ന്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ്​ പ്രതികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്​. കേസിൽ വധശിക്ഷക്ക്​ വിധിക്കപ്പെട്ട വിനയ്​ ശർമ, പവൻ ഗുപ്​ത എന്നിവരാണ്​ സുപ്രീംകോടതിയിൽ പുന:പരിശോധന ഹരജി നൽകിയത്​. ഹരജി സുപ്രീംകോടതി പിന്നീട്​ പരിഗണിക്കും.

ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്​ നിർഭയ കേസ്​ പ്രതികളുടെ ഹരജി പരിഗണിക്കുന്നത്​. പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളാണെന്നും യുവാക്കളാണെന്നുമുള്ള പരിഗണന നൽകി വധശിക്ഷയിൽ ഇളവ്​ വേണമെന്നാണ്​ പ്രതികളുടെ ആവശ്യം. സ്ഥിരം കുറ്റവാളികളെല്ലെന്നുള്ളതും പരിഗണിക്കണമെന്ന്​ പ്രതികൾ ആവശ്യപ്പെടുന്നു.

ഭൂരിപക്ഷം രാജ്യങ്ങളിലും വധശിക്ഷ നിരോധിച്ചിട്ടുണ്ട്​. വധശിക്ഷ കുറ്റവാളികളെ മാത്രമാണ്​ ഇല്ലാതാക്കുന്നത്​. കുറ്റത്തെയല്ല എന്നുമുള്ള വാദവും പ്രതിഭാഗം ഉയർത്തി. പ്രതിഭാഗത്തിനും പ്രോസിക്യൂഷനും അവരുടെ വാദങ്ങൾ എഴുതി നൽകാൻ സുപ്രീംകോടതി അവസരം നൽകിയിട്ടുണ്ട്​. ഇതുകൂടി പരിഗണിച്ചാവും ഹരജിയിലെ അന്തിമ വിധി.

Tags:    
News Summary - Death Penalty "Cold-Blooded Killing In Name Of Justice": Nirbhaya Rapists Tell Supreme Court-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.